ഡി.കെ. വാസുദേവന്‍
ആലപ്പുഴ നോര്‍ത്ത് കൊമ്മാടി ദേവസ്വം പറമ്പില്‍ കുട്ടിയുടെ മകനായി 1917-ൽ ജനിച്ചു. കയർ തൊഴിലാളി. 1938 മുതൽ സ്വാതന്ത്രസമരത്തിൽ അക്കമ്മാ ചെറിയാനോടൊപ്പം തിരുവനന്തപുരത്തേക്കു മാർച്ചുചെയ്ത ചുവപ്പു വോളണ്ടിയർ സ്ക്വാഡിൽ അംഗമായിരുന്നു. രഹസ്യമായി ഇവർ തിരുവനന്തപുരത്ത് എത്തിച്ചേർന്നതുതന്നെ ഒരു സാഹസികമായിരുന്നു. പി.ഇ-6/1114 നമ്പർ കേസിൽ വാറണ്ടിനെത്തുടർന്ന് ഒൻപതുമാസം ഒളിവിൽ കഴിഞ്ഞു. അക്കാലത്ത് പി.കെ. കരുണാകരനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1984 ഏപ്രിൽ 11-ന് അന്തരിച്ചു.ഭാര്യ: ഭാരതി. മക്കള്‍: ഉദയപ്രഭന്‍, കുസുമമ്മ, ജയദേവി, രാജേന്ദ്രപ്രസാദ്.

