കെ. വാവ
ആലപ്പുഴ വടക്ക് കൊമ്മാടി വാർഡ് ദേവസ്വം പറമ്പ് വീട്ടില്‍ 1915-ല്‍ ജനിച്ചു. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. എട്ടുമാസക്കാലം ആലപ്പുഴ ലോക്കപ്പിൽ വിചാരണ തടുവകാരനായിരുന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1977 ജനുവരി 28-ന് അന്തരിച്ചു. പൊലീസ് മർദ്ദനത്തിൽ വലതുകൈയിലും ഇടതുകാൽമുട്ടിനു താഴെയും പരിക്കേറ്റു മുറിവുണ്ടായതിന്റെ പാട് ദൃശ്യമായിരുന്നു. മക്കള്‍: ശാന്തന്, ഷാജി, ഷീല