പി.എ. വിശ്വപ്പന്‍
ആലപ്പുഴ വടക്ക് കൊറ്റംകുളങ്ങര വാർഡ് പുത്തന്‍പറമ്പില്‍ വീട്ടില്‍ 1925-ൽ ജനിച്ചു. ആര്യാട് ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടി. ചെത്ത് തൊഴിലാളി ആയിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തതിനെ തുടർന്ന് പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ക്രൂരമായി മർദ്ദിച്ചു. എട്ടുമാസത്തോളം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. താമ്രപത്രം ലഭിച്ചു. 1998 ജൂണ്‍ 6-ന് അന്തരിച്ചു.ഭാര്യ: ശാന്ത. മക്കള്‍: മിനി, കൃഷ്ണകുമാര്‍.