സി.കെ. വേലു
ആലപ്പുഴ വടക്ക് കുതിരപ്പന്തിയില്‍ ചെമ്മാരപ്പള്ളിയില് വീട്ടില്‍ കിട്ടന്റെ മകനായി 1926-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. സഖാവ് വേലു എന്ന വിളിപ്പേരിലറിയപ്പെട്ടിരുന്നു. ട്രേഡ് യൂണിയനിലും എസ്എൻഡിപിയിലും സജീവപ്രവർത്തകനായിരുന്നു. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. 10 മാസക്കാലം ഒളിവില്‍ കഴിഞ്ഞു. അറസ്റ്റ് ഒഴിവാക്കുവാൻ പല ഒളിവുസങ്കേതങ്ങളിലും മാറിമാറി താമസിക്കേണ്ടി വന്നു. 1991-ൽ അന്തരിച്ചു. ഭാര്യ: പൊന്നമ്മ. മക്കള്‍: ജയന്തി, ബൈജു, ഗീത.

