കെ.കെ.വേലായുധന്
ആലപ്പുഴ വടക്ക് നടവിലപറമ്പ് വീട്ടില്‍ കൃഷ്ണന്റെയും പാറുവിന്റെയും മകനായി 1921-ല്‍ ജനിച്ചു. പുന്നപ്ര-വയലാർ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. അഞ്ചുമാസം ലോക്കപ്പിലും ഒരുകൊല്ലം സബ് ജയിലിലും ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. വി.എസ്. അച്ചുതാനന്ദനൊപ്പം ജയില്‍വാസം അനുഭവിച്ചു. വിഎസ് തന്റെ ആത്മകഥയില്‍ കെ.കെ വേലായുധനെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. 1964-നുശേഷം സിപിഐ(എം) ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ചു. അവിവാഹിതനാണ്. അനില്‍ ബാബു (സഹോദരന്റെ മകന്), സ്വാതി ലക്ഷ്മി സഹോദരന്റെ ചെറുമകള്‍).

