യോഗ്യന്‍ പിള്ള
ആലപ്പുഴ നോര്‍ത്ത് സെന്റ് ജോസഫ് സ്ട്രീറ്റ് ഫ്രാന്വില്ലയില് ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 1938-ല്‍ വട്ടിയൂര്‍ക്കാവ് നടന്ന സമ്മേളനത്തിലെ വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോൺഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ സമരങ്ങളിലും പങ്കെടുത്തിരുന്നു. തുടര്‍ന്ന് പുന്നപ്ര വയലാര്‍ സമരത്തിലും സജീവമായി പ്രവര്‍ത്തിച്ചു. പോലീസ് അറസ്റ്റ് ചെയ്യുകയും ക്രൂരമർദ്ദനത്തിനിരയാക്കുകയും ചെയ്തു. ദീര്‍ഘകാലം ജയില്‍ ശിക്ഷ അനുഭവിച്ചു.