കെ.ജെ. അച്ചക്കുട്ടി
ആലപ്പുഴ തെക്ക് വാടയ്ക്കൽ കൊച്ചീക്കാരന്റെ വീട്ടിൽ 1898-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. ആറുമാസം സബ് ജയിലിൽ തടവുകാരനായി. ബോംബെ കമ്പനി ഫാക്ടറി കൺവീനറായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കാളിയായി. അറസ്റ്റ് ചെയ്യപ്പെട്ട് എട്ടുമാസം ലോക്കപ്പിലും ഒരുവർഷം സബ് ജയിലിലും തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇന്ത്യാ ഗവൺമെന്റ് താമ്രപത്രം നൽകി ആദരിച്ചു. മക്കൾ: ജോസഫ്, മേരി, പീറ്റർ.