കെ.കെ. ചെല്ലപ്പന്
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡിൽ കാഞ്ഞിരംപറമ്പ് വീട്ടിൽ 1938-ല് ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. ആലപ്പുഴ സെഞ്ച്വറി കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. വാടയ്ക്കൽ കുമാരനാശാൻ സ്മാരക വായനശാലയ്ക്കു സമീപമുള്ള ക്യാമ്പിലെ പ്രവർത്തകനായിരുന്നു. ക്യാമ്പിൽ എ.കെ. രാമകൃഷ്ണൻ ലിയോ സ്കൂളിലെ ഡ്രിൽ മാസ്റ്റർ ഗംഗാധരൻ, പി.കെ. ദാമോദരൻ എന്നിവരാണു പരിശീലനം നൽകിയിരുന്നത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ചെല്ലപ്പനും മറ്റു നാലുപേരും ചേർന്ന് ഒരു പൊലീസുകാരനെ കീഴ്പ്പെടുത്തി തോക്ക് തട്ടിയെടുത്തു് ക്യാമ്പിൽ എത്തിച്ചു. ഒളിവുകാലത്തു പി.കെ. ചന്ദ്രാനന്ദനുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. കരുവാറ്റ, ചങ്ങനാശ്ശേരി, പത്തനംതിട്ട എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: തങ്കമ്മ.

