പി.വി. ധനഞ്ജയൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് പണിക്കശ്ശേരിയിൽ വീട്ടിൽ ജനനം. പട്ടാളത്തിലായിരുന്നു. ഒക്ടോബർ 23-ന്റെ എക്സ് സർവ്വീസ് മാൻ ജാഥയെ നയിച്ചിരുന്നവരിൽ ഒരാളായിരുന്നു. പട്ടാളവണ്ടിയെ തടഞ്ഞതിനെത്തുടർന്ന് പട്ടാളം വെടിവച്ചു. രണ്ടുപേർ കൊല്ലപ്പെട്ടു. ധനഞ്ജയനടക്കം പലർക്കും പരിക്കേറ്റു. തോളിനു മുകളിലായി ഒരിഞ്ച് നീളത്തിൽ മുറിവുണ്ടായി. ഒരുവർഷം ഒളിവിൽ കഴിഞ്ഞു. അവിവാഹിതനാണ്. കേസ് പിൻവലിച്ചതിനുശേഷം മത്സ്യക്കച്ചവടത്തിൽ ഏർപ്പെട്ടു.