പി.ജി. ദിവാകരന്
ആലപ്പുഴ തെക്ക് പഴവീട് വാർഡ് വാലിയില്വീട്ടില് കയര്‍ഫാക്ടറി തൊഴിലാളിയായിരുന്ന ഗോവിന്ദന്റെയും കര്‍ഷക തൊഴിലാളിയായിരുന്ന നാരായിണിയുടെയും മകനായി 1924-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയര്ഫാക്ടറിതൊഴിലാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവപ്രവര്‍ത്തകനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെ ഭാഗമായി കൈതവനയിലെ ഉമിക്കുപ്പ് വീടിന്റെ സമീപത്തുവെച്ചു നടത്തിയ ക്യാമ്പില്‍ അംഗമായിരുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റവരെ ക്യാമ്പിൽ തിരിച്ചെത്തിക്കുന്നതിനു പ്രവർത്തിച്ചു. പി.ഇ 7/1122 കേസ് നമ്പര്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവിൽ പോയി. പിന്നീട് അറസ്റ്റിലായി. 1946 നവംബർ 1947 ജൂൺ വരെ ആലപ്പുഴ സബ് ജയിലില്‍ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയയി. ഇടതുകാലിൽ പരിക്കേറ്റ പാട് ഉണ്ടായിരുന്നു. ഭാര്യ: ശാരദ.