എം.എം. ജൂസിഞ്ഞി
ആലപ്പുഴ തെക്ക് ബീച്ച് വാർഡിൽ അരശർകടവിൽ 1922-ൽ ജനിച്ചു. ആലപ്പുഴ തുറമുഖത്ത് ചിലങ്ക തൊഴിലാളിയായിരുന്നു. ബീച്ച് വാർഡിലെ വഴക്കുപുരയിടത്തിലെ ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. സുഗതൻ, ഗംഗാധരൻ എന്നിവരായിരുന്നു ക്യാമ്പ് ക്യാപ്റ്റന്മാർ. ടി.സി. പത്മനാഭൻ, കെ.ജെ. നിക്ലാവ് എന്നിവരുടെ നേതൃത്വത്തിൽ പോർട്ട് വർക്കേഴ്സ് യൂണിയൻ ഓഫീസിൽ നിന്നുള്ള ജാഥയിൽ പങ്കെടുത്തു. പൊഴി നീന്തിക്കടവന്നു തെക്ക്-കിഴക്കു നിന്നുവന്ന ജാഥയോടു ചേർന്നു പൊലീസ് ക്യാമ്പിനു നേർക്കു മാർച്ചു ചെയ്തു. വെടിവയ്പ്പിൽ സഹോദരനായ ദേവസി വെടിയേറ്റു രക്തസാക്ഷിയായി. പുറകോട്ടു നീന്തിരക്ഷപ്പെട്ടു. അച്ഛന്റെ സഹോദരിയുടെ കൊച്ചിയിലെ വീട്ടിൽ ഒരുവർഷക്കാലം താമസിച്ചു. കേസ് പിൻവലിച്ചശേഷമാണ് തിരികെ ആലപ്പുഴയിലെത്തിയത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.