ജോസഫ് തറയിൽ
ആലപ്പുഴ തെക്ക് തറയില്‍ വീട്ടില്‍ 1906-ല്‍ ജനനം. സജീവ ട്രേഡ് യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തതിനെത്തുടർന്ന് അറസ്റ്റിലാവുകയും രാജ്യദ്രോഹമടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഒൻപതുതവണ ജയിൽശിക്ഷ അനുഭവിച്ചു. ആറുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ഒരുവർഷം ആലപ്പുഴ സബ് ജയിലിലും കഠിനതടവിനു ശിക്ഷിക്കപ്പെടുകയും ക്രൂരമർദ്ദനത്തിനിരയാവുകയും ചെയ്തു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. ഭാര്യ: ഭവാനി. മകൻ: മാക്സിം ഗോർഖി.

