ജോസഫ് സേവ്യര്‍
ആലപ്പുഴ തെക്ക് വാടയ്ക്കൽ പനഞ്ഞിക്കല്‍ വീട്ടില്‍ ജോസഫിന്റെയും ബാർബറയുടെയും മകനായി 1923 ഒക്ടോബര്‍ 10-നു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. മത്സ്യത്തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 58-ാം പ്രതിയായി. വട്ടയാല്‍, വാടയ്ക്കല്‍, കുതിരപന്തി എന്നീ ക്യാമ്പുകൾ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലുതുകാലിനു മുട്ടിനു താഴെയും വലുതുതോളിനു താഴെയും ഗുരുതരമായി പരിക്കേറ്റതിന്റെ പാടുകൾ ദൃശ്യമായിരുന്നു. നിരവധിതവണ പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി. പി.ഇ.7/1122 നമ്പർ കേസില്‍ അറസ്റ്റിലായി. മൂന്നവർഷവും ആറുമാസവും ആലപ്പുഴ സബ് ജയിലിലും ഒരുവർഷക്കാലം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു.ഭാര്യ: കരളിന സേവ്യര്‍. മക്കള്‍: ജോസഫ്, നില്‍സണ്‍, ഫ്ലോറിന, പോള്‍, റീത്താമ്മ.