വി.എസ്. ജോസഫ്
ആലപ്പുഴ തെക്ക് കുതിരപ്പന്തി വാർഡ് വട്ടത്തില്‍ വീട്ടില്‍ സെബാസ്റ്റ്യന്റെ മകനായി 1912-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. മത്സ്യബന്ധനമായിരുന്നു പ്രധാന തൊഴില്‍. കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായിരുന്നു. 1946 മുതല്‍ 1949 വരെയുള്ള കാലഘട്ടത്തില്‍ 6 മാസക്കാലം ആലപ്പുഴ സബ് ജയിലിലും 2 വർഷത്തോളം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും തടവുകാരനായി. പുന്നപ്ര സമരത്തിൽ പങ്കെടുത്തു വലതു കണ്ണിന്റെ മുകളിലും വലതുകാലിന്റെ പിൻവശത്തും മുറിവേറ്റതിന്റെ പാടുണ്ട്. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1982-ൽ അന്തരിച്ചു. ഭാര്യ: ല്യൂവീസ. മകൾ: സെലിന.

