എ. ലൂയിസ്
ആലപ്പുഴ തെക്ക് സക്കറിയ ബസാർ വാർഡ് പനയ്ക്കൽ പുരയ്ക്കൽ വീട്ടിൽ അന്തോണിയുടെ മകനായി ജനനം. പോർട്ട് തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 7-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നേകാൽക്കൊല്ലം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിൽ മൂന്നരവർഷവും തടവുശിക്ഷ അനുഭവിച്ചു. എട്ടുവർഷവും ഒൻപതുമാസവും ക്രൂരമായ പീഡനാണ് വിവിധ ജയിലുകളിലായി ലൂയിസിന് അനുഭവിക്കേണ്ടിവന്നത്. ഭാര്യ: അന്നമ്മ ലൂയിസ്.