സി.എല്‍. ജോസഫ്
ആലപ്പുഴ തെക്ക് തിരുവമ്പാടി ചാലിത്തറ വീട്ടില്‍ ലവറന്തിയുടെ മകനായി 1924 ജനുവരി 1-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടി. മത്സ്യബന്ധനമായിരുന്നു ഉപജീവനമാര്‍ഗം. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 51-ാം പ്രതിയായി. കൂടം തീവയ്പ്പിനെത്തുടർന്ന് പിഇ.5/122 നമ്പർ കേസിൽ പൊലീസ് 13-ാം പ്രതിയായി. രണ്ടരവർഷം കഠിനതടവിനു ശിക്ഷിച്ചു. രണ്ട് കേസുകളിലായി 36 മാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 1941-ൽ ജയിൽമോചിതനായി. പിന്നീട് സജീവമായി ട്രേഡ് യൂണിയനിൽ പ്രവർത്തിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ.പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഒന്നരവർഷം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചു. ക്രൂരമർദ്ദനങ്ങൾക്കിരയായ ജോസഫിന്റെ കണ്ണുകളുടെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചുനൽകി. 1996-ൽ അന്തരിച്ചു. ഭാര്യ: എല്ബീന. മക്കള്‍: പത്രോസ്, ജേക്കബ്, അല്‍ഫോണ്‍സ്, റീത്താമ്മ, ഫിലോമിന, റോസമ്മ.