കറുത്തകുഞ്ഞ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് തൈപ്പറമ്പിൽ വീട്ടിൽ ജനനം. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. എസ്.സി.4/123 നമ്പർ കേസിൽ 68-ാം പ്രതിയായി. സമരത്തിന് ഒരാഴ്ചയ്ക്കുശേഷം അറസ്റ്റ് ചെയ്യപ്പെട്ടു. ഭീകരമർദ്ദനത്തിനിരയായി. ജീവപര്യന്തം കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. എട്ടുവർഷക്കാലം ശിക്ഷയനുഭവിച്ചു. ജയിൽമോചിതനായപ്പോൾ ക്ഷയരോഗിയായിരുന്നു. 1962-ൽ അന്തരിച്ചു. ഭാര്യ: ഉണ്ണിക്കാളി