കെ.കെ. കുമാരന്
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് കണിയാംപറമ്പില്‍ വീട്ടില്‍ 1925-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. സമരത്തില്‍ സജീവമായി പങ്കെടുത്തതിനെ തുടര്‍ന്ന് പി.ഇ-7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലില്‍ ഏകദേശം ഒരുവര്‍ഷക്കാലം തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1970-ൽ അന്തരിച്ചു. ഭാര്യ: കെ. സൗദാമിനി. മകൻ: പൊന്നപ്പൻ.

