വി.കെ. കുഞ്ഞുപണിക്കര്‍
ആലപ്പുഴ തെക്ക് കൈതവന വെളിയില്‍ വീട്ടില്‍ 1910-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. ട്രേഡ് യൂണിയൻ പ്രവർത്തകൻ. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. 48/22 നമ്പർ കേസിൽ 45-ാം പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രത്യേകം സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ. പുന്നപ്ര സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് 1948 വരെ ഒളിവിൽ കഴിഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്യപ്പെടുകയും പി.ഇ 2/1124 നമ്പര്‍ കേസ് പ്രകാരം ആലപ്പുഴ സബ് ജയിലില്‍ 1954 ഫെബ്രുവരി മാസം വരെ ജയിൽശിക്ഷ അനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന കുഞ്ഞുപണിക്കർ ആലപ്പുഴ മുനിസിപ്പൽ കൗൺസിലർ ആയിരുന്നു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു.