കൊച്ചുകുഞ്ഞു വാസവന്
ആലപ്പുഴ തെക്ക് കുതിരപന്തി വാടക്കുഴിയില് വീട്ടില്‍ 1900-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 70-ാം പ്രതിയായി. പുന്നപ്ര സമരത്തെത്തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും പിഇ-9/1122 നമ്പർ കേസ് പ്രകാരം ആലപ്പുഴ സബ് ജയിലിൽ രണ്ടുവർഷക്കാലം കഠിനതടവ് അനുഭവിക്കുകയും ചെയ്തു. ശിക്ഷാകാലയളവിൽ ക്രൂരമായമർദ്ദനമേറ്റു വാസവനെ രണ്ടുതവണ ആശുപത്രി ജയിലിലേക്കു മാറ്റിയിരുന്നു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1993 ഏപ്രില്‍ 14-ന് അന്തരിച്ചു. ഭാര്യ: രുഗ്മിണി. മക്കള്‍: ബീനഭായ്, അശോക് കുമാര്‍, അനില്‍ കുമാര്‍

