വി.കെ. കുഞ്ഞൻ
ആലപ്പുഴ തെക്ക് ചുങ്കം വലിയപറമ്പ് വീട്ടിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. കുതിരപ്പന്തി കുമാരവിലാസം വായനശാലയോടു ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേറ്റ് ഇടതുകൈയുടെ തള്ളവിരൽ നഷ്ടപ്പെട്ടു. ഇടതുകണ്ണിനു മുകളിലെ മുറിപ്പാട് ഏറ്റുമുട്ടലിന്റെ ഭാഗമായി ഉണ്ടായതാണെന്നു പറയപ്പെടുന്നു. 1988 നവംബർ 17-ന് അന്തരിച്ചു. ഭാര്യ: ഗൗരി. മക്കൾ: രാധ, രമണി, ഹരിദാസ്, സുജാത, ഗിരിജ.