കുട്ടി ഗോപാലന്
ആലപ്പുഴ തെക്ക് വാടയ്ക്കൽ പൂത്തുപ്പറമ്പ് വീട്ടില്‍ കുട്ടിയുടെ മകനായി 1909-ൽ ജനനം. ആസ്പിന്‍ വാള് കമ്പനിയിലെ കയര്‍ തൊഴിലാളിയായിരുന്നു. യൂണിയനില്‍ സജീവ പ്രവര്‍ത്തകനായിരുന്ന ഗോപാലൻ 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിലും പൊതുപണിമുടക്കിലും പങ്കെടുത്തു. തുലാം ഏഴിന് അറസ്റ്റ് ചെയ്യപ്പെട്ടു മൂന്നുമാസം ആലപ്പുഴ, അമ്പലപ്പുഴ ലോക്കപ്പുകളിൽ കിടന്നു. 1941-ൽ എസ്.സി.7/1116 നമ്പർ കേസിൽ സെഷൻസ് കോടതി ശിക്ഷിച്ച് ഒൻപതുമാസം തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിലായി. പുന്നപ്ര സമരത്തിലും സജീവമായി പങ്കെടുത്ത ഗോപാലൻ 1947-നുശേഷം പൂർണ്ണമായും സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ തൊഴിലാളികൾക്കൊപ്പം പ്രവർത്തിച്ചു. 1993-ല്‍ അന്തരിച്ചു. ഭാര്യ: ജാനകി. മക്കള്‍: സോമന്, വിശ്വനാഥന്, വത്സല, രമേശന്, ദാസി, മഹിളാമണി.