എന്‍. കരുണാകരന് ആചാരി
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡ് പറമ്പ് വീട്ടില്‍ നാരായണൻ ആചാരിയുടെ മകനായി 1916-ല്‍ ജനനം. പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയായി. പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് 28-10-1946 മുതല്‍ 30-9-1947 വരെ ഏകദേശം 11 മാസക്കാലം ഒളിവില്‍ കഴിഞ്ഞു