പാർവ്വതിഅമ്മ ഗൗരിഅമ്മ
പി. കൃഷ്ണപിള്ളയുടെ സഹോദരിയാണ്. വൈക്കത്തുനിന്നും വിവാഹം കഴിഞ്ഞ് ആലപ്പുഴയിൽ വന്നതാണ്. ചെറുപ്പകാലത്ത് കൃഷ്ണപിള്ള ഇവരുടെ വീട്ടിൽ താമസിച്ചാണു കയർ ഫാക്ടറിയിൽ ജോലിക്കു പോയത്. കൃഷ്ണപിള്ളയ്ക്ക് ഒരു സഹോദരനും രണ്ടു സഹോദരിമാരുമാണുള്ളത്. നാനപ്പൻനായർ, അമ്മുക്കുട്ടിഅമ്മ, ഗൗരിഅമ്മ. തിരുവമ്പാടി കൊങ്ങിണിപറമ്പിൽ നടുവില വീട്ടിൽ ആയിരുന്നു ഗൗരിഅമ്മ താമസിച്ചിരുന്നത്. അവരുടെ ഭർത്താവിന് പാക്കർ സേഠിട്ടിന്റെ പണ്ടകശാലയിൽ കണക്കെഴുത്തായിരുന്നു. ഗൗരിഅമ്മയ്ക്കും നാനപ്പൻനായർക്കും ഒരേക്കർ വീതം കുളത്തുപ്പുഴയിൽ പതിച്ചു കിട്ടിയിരുന്നു.