കോന്തി വാസു
ആലപ്പുഴ തെക്ക് കളർകോട് നവറോജി പറമ്പ് വീട്ടിൽ 1919-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുക്കുകയും റോഡിൽ മാർഗ്ഗതടസ്സം സൃഷ്ടിക്കാൻ കാറ്റാടിമരങ്ങൾ വെട്ടിയിടുകയും കലുങ്കുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ട് രണ്ടുമാസം വിചാരണ തടവുകാരനായി ആലപ്പുഴ ലോക്കപ്പിൽ കഴിയവേ പൊലീസുകാർ ക്രൂരമർദ്ദനത്തിനിരയാക്കി. എസ്.സി.17/1116 നമ്പർ കേസിൽ ആലപ്പുഴ സെഷൻസ് കോടതി ഒൻപതുമാസത്തേക്കു ശിക്ഷവിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്ന വാസു എസ്എൻഡിപിയിലും പ്രവർത്തിച്ചു. 2008 നവംബർ 7-ന് അന്തരിച്ചു. ഒൻപത് മക്കളുണ്ട്.

