കുട്ടനന്ദന് ദാമോദരന്‍
ആലപ്പുഴ തെക്ക് വാടകയ്ക്കല്‍ പുത്തന്‍ പറമ്പില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ ഇടതുകൈയുടെ നടുവിരൽ മുറിഞ്ഞുപോയി. ഇടതുചെന്നിക്ക് ചെവിയുടെ അടുത്തും മുറിവേറ്റ പാടുകളുണ്ട്. പി.ഇ 7/1128 കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഒരുവര്‍ഷവും 9 മാസവും ആലപ്പുഴ സബ്ജയിലും രണ്ടുവര്‍ഷവും മൂന്നുമാസവും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇന്ത്യാ സർക്കാർ തമ്രപത്രം നൽകി ആദരിച്ചു. ഭാര്യ: രാജമ്മ.

