മാധവന് വെളുത്ത
ആലപ്പുഴ തെക്ക് ബീച്ച് വാർഡ് കൊച്ചുകമ്പിയില് വീട്ടില്‍ വെളുത്തയുടെ മകനായി 1930-ൽ ജനിച്ചു. സ്കൂള്‍ പഠന കാലഘട്ടങ്ങളില്‍ സമരങ്ങളില്‍ ആകര്‍ഷകനായ ഇദ്ദേഹം പുന്നപ്ര സമരത്തില്‍ സജീവമായി പങ്കെടുത്തു. തുടർന്ന് പി.ഇ.7/1122 നമ്പര്‍ കേസില്‍ 1948 മാർച്ച് 3-ന് അറസ്റ്റിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. രണ്ടുവര്‍ഷക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിൽ തടവുശിക്ഷ അനുഭവിച്ചു. 1951 ഏപ്രിൽ 28-ന് ജയിൽമോചിതനായി