മൈക്കിള്‍ ബനവന്തൂര്‍
ആലപ്പുഴ തെക്ക് വാടയ്ക്കല്‍ വടക്കേ തയ്യില്‍ വീട്ടില്‍ മൈക്കിളിന്റെ മകനായി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 72-ാം പ്രതിയായി. പുന്നപ്ര സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു. സമരത്തെ തുടര്‍ന്നുണ്ടായ പോലീസ് ലാത്തിചാര്‍ജില്‍ ക്രൂരമായി മര്‍ദ്ദനമേറ്റു.പി.ഇ.7/1122 കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. ഭാര്യ: മേരി ബനവന്തൂര്‍.