പി.കെ. നാരായണൻ
ആലപ്പുഴ തെക്ക് ആലിശ്ശേരി വാർഡ് പടിപ്പുരയ്ക്കൽ വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. ചുങ്കത്ത് കന്നിട്ട തൊഴിലിനു പോയിരുന്നു. കന്നിട്ട തൊഴിലാളി യൂണിയൻ പ്രവർത്തകനായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 10 മാസം ഒളിവിൽ പോയി. പൊലീസ് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുസാധനങ്ങൾ നശിപ്പിച്ചു. 1985 ആഗസ്റ്റ് 3-ന് അന്തരിച്ചു. ഭാര്യ: ജാനകി. മക്കൾ: രാജമ്മ, കോമളൻ.