കെ.ജെ. നിക്ലോവ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ ആറാട്ടുകുളങ്ങര വീട്ടില്‍ ക്രിസ്തോക്കിന്റെ മകനായി 1910-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് അറസ്റ്റിലായി. ആറുമാസം വിചാരണ തടവുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി അംഗമായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പ്രധാനികളിൽ ഒരാളായിരുന്നു. വലതുകൈയുടെ തോളെല്ലിനും ഇടതുകാലിന്റെ മുട്ടിനു താഴെയും ആഴത്തിലുള്ള മുറിപ്പാടുകൾ ഉണ്ടായിരുന്നു. നാടാർ കൊലക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഏഴുവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും രണ്ടുവർഷം വിയ്യൂർ ജയിലിലും ശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ജയിൽമോചിതനായശേഷം റബര്‍ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. സ്വതന്ത്ര്യ സമരസേനാനികള്‍ക്കുള്ള താമ്രപത്രം ലഭിച്ചു. ഭാര്യ: അഗസ്ത. മക്കൾ: പൊന്നപ്പന്, ജോര്‍ജ്ജ്, ജെയിംസ്, ജെസി.

