പി.സി. ഔസേപ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് പനയ്ക്കല്‍ പുരയ്ക്കല്‍ മത്സ്യതൊഴിലാളിയായ ചാക്കോയുടെയും വിറോണിയുടെയും മകനായി 1905-ല്‍ ജനിച്ചു. മത്സ്യതൊഴിലാളിയായിരുന്നു. ട്രേഡ് യൂണിയനില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. വാടയ്ക്കല്‍, കുതിരപ്പന്തി എന്നീ ക്യാമ്പുകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വലതുകാലിൽ വെടിയേറ്റു. ഒളിവിൽ പോയി. തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ആലപ്പുഴ ലോക്കപ്പിലും നാലുമാസം പുത്തൻചന്ത ലോക്കപ്പിലും 10 മാസക്കാലം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും ശിക്ഷയനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. കൊട്ടാരക്കരയിൽ രണ്ടേക്കർ ഭൂമി പതിച്ചു നൽകി. 1984-ല്‍ അന്തരിച്ചു. ഭാര്യ: കത്രീന. മക്കള്‍: സ്റ്റല്ല, ഫ്രാന്‍സിസ്, റോസിലി, സിറിള്‍, ത്രേസ്യ, പത്രോസ്, ഇന്‍സ.

