എ.വി. പരമേശ്വരന്
ആലപ്പുഴ തെക്ക് അക്കപറമ്പില് വീട്ടില് 1920-ൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം നേടി. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ സജീവമായി പങ്കെടുത്തു. പി.ഇ.6/114 നമ്പർ കേസിൽ പ്രതിയായി ഒളിവിൽപോയി. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു. അറസ്റ്റ് ചെയ്തു മൂന്നുമാസം ആലപ്പുഴ ലോക്കപ്പിൽ ക്രൂരമർദ്ദനങ്ങൾ അനുഭവിച്ചു.

