നന്ദൻ പരമു
ആലപ്പുഴ തെക്ക് കുളത്തുകല് വീട്ടില്‍ കൊച്ചാതി കണ്ടന്റെ മകനായി 1919-ല്‍ ജനിച്ചു. മത്സബന്ധനമായിരുന്നു തൊഴില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര സമരത്തോടനുബന്ധിച്ച്ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നുപരമു.നാടാർ കൊലക്കേസിൽ 17-ാം പ്രതിയായി. ചിറയിൻകീഴ് വച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 1946 നവംബർ മുതൽ 1947 മാർച്ച് വരെ ആലപ്പുഴ സബ് ജയിലിലും 1947 മാർച്ച് മുതൽ 1947 സെപ്തംബർ വരെ വിയ്യൂർ സെൻട്രൽ ജയിലിലും 1947 സെപ്തംബർ മുതൽ 1955 ജനുവരി വരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. പട്ടം മന്ത്രിസഭയുടെ കാലത്ത് ജയിൽമോചിതനായി. 1967-ല്‍ അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: അഭിമന്യു, ധര്മ്മജന്, കൊച്ചുറാണി, രാജാനന്ദന്‍.

