സേവ്യർപത്രോസ്
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് കറുക പറമ്പിൽ വീട്ടിൽ സേവ്യറിന്റെ മകനായി ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയേറ്റു ഗുരുതരമായ പരിക്കേറ്റു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. തുടർന്ന് ഏഴുമാസം ഒളിവിൽ കഴിഞ്ഞു. മുറിവുകൾ ഉണങ്ങിയതിനുശേഷമാണു പുറത്തുവന്നത്. ഭാര്യ: അന്നമ്മ പത്രോസ്.

