പപ്പു ലക്ഷ്മണന്
ആലപ്പുഴ തെക്ക് വട്ടയാർ വാർഡ് ഭരണിക്കാരന്‍ പറമ്പ് വീട്ടില്‍ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന പപ്പുവിന്റെയും നാണിയുടെയും മകനായി 1924-ൽ ജനനം. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 9-ാം പ്രതിയായി. പുന്നപ്രയില്‍ വാരിക്കുന്തവുമേന്തി സമരത്തിനു പോയ അദ്ദേഹം വെടിവെപ്പുണ്ടായിട്ടും പതറാതെ നിന്നു. നാടാർ കൊലക്കേസിൽ 9/1122 നമ്പർ കേസിൽ പ്രതിയായി ഒളിവിൽ പോയി. അറസ്റ്റ് ചെയ്യപ്പെട്ട് ഏഴുമാസം ആലപ്പുഴ സബ് ജയിലിൽ വിചാരണാതടവുകാരനായി. പിന്നീട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ഏഴരവർഷം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ശിക്ഷയനുഭവിച്ചു. 1955-ൽ കേസ് പിൻവലിച്ചപ്പോൾ ജയിൽ മോചിതനായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഇന്ത്യാ സർക്കാർ താമ്രപത്രം നൽകി ആദരിച്ചു. 1987 ഫെബ്രുവരി 10-ന് അന്തരിച്ചു. ഭാര്യ: അല്ലിയമ്മാൾ. മക്കൾ: ശശിയമ്മ, ഉദയഭാനു, ഓമന, സുശീല, ഓംപ്രകാശ്, മോളി. സഹോദരൻ: സുകുമാരൻ.