കെ.പി. പത്മനാഭന്
ആലപ്പുഴ തെക്ക് ലെജനത്ത് വാർഡിൽ തൈപ്പറമ്പില്‍ വീട്ടില്‍ ജനനം. കയര്‍ഫാക്ടറി തൊഴിലാളി. 1938-ലെ ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു. സ്റ്റേറ്റ് കോൺഗ്രസ് അംഗമായിരുന്നു. പോർട്ട് വർക്കേഴ്സ് യൂണിയൻ ഓഫീസിൽ നിന്നും പട്ടാള ക്യാമ്പിലേക്ക് പോയ 500 പേരുടെ ജാഥയിൽ പത്മനാഭനും പങ്കെടുത്തു. പി.ഇ 7/1122 നമ്പർ കേസിൽ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് ഒളിവിൽ പോയി. ചേന്നങ്കേരി ഇളവനാട്ട് വേലായുധന്റെ വീട്ടിലേക്ക് ഒളിവിൽ കഴിഞ്ഞത്.

