വി.എ. പ്രഭാകരൻ
ആലപ്പുഴ തെക്ക് വാടയ്ക്കൽ വെളിപ്പറമ്പിൽ വീട്ടിൽ അച്ചൻകുഞ്ഞിന്റെയും പെണ്ണമ്മയുടെയും മകനായി 1921-ൽ ജനനം. പ്രസ് തൊഴിലാളിയും പ്രസ് വർക്കേഴ്സ് യൂണിയന്റെ സെക്രട്ടറിയുമായിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ കുതിരപ്പന്തി ക്യാമ്പിൽ അംഗമായിരുന്നു. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. നെറ്റിയിൽ മുറിവേറ്റ പാടുണ്ടായിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. 10 മാസം ഒളിവിൽ പോയി. വലിയ അഴീക്കലിൽ ഒരു വീട്ടിലാണു കഴിഞ്ഞിരുന്നത്. പിന്നീട് എറണാകുളത്തേക്കു പോയി. 196-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: കമലാക്ഷി. മക്കൾ: ബാബു, വിജയൻ, ഉഷാദേവി, ശ്രീദേവി. സമരസേനാനി വി.കെ. ഭാസ്കരൻ ബന്ധുവാണ്.

