സി.പി. പത്മനാഭന്
ആലപ്പുഴ തെക്ക് കൈതവന തിരുവന്പറമ്പില് വീട്ടില്‍ 1924-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. പുന്നപ്ര – വയലാര്‍ സമരവുമായി ബന്ധപ്പെട്ട് പി.ഇ 7/1122 നമ്പർ കേസിൽ പോലീസ് അറസ്റ്റു ചെയ്തു. 11 മാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഭാര്യ: സരോജിനി.

