പീറ്റര്‍ ദേവസ്യ
ആലപ്പുഴ തെക്ക് പനക്കല്‍ വീട്ടില്‍ പീറ്ററിന്റെയും മറിയത്തിന്റെയും മകനായി 1904-ൽ ജനിച്ചു. മത്സ്യത്തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിൽ പങ്കെടുത്ത് 48/22 നമ്പർ കേസിൽ 64-ാം പ്രതിയായി. പുന്നപ്ര സമരത്തില്‍ പങ്കെടുത്തു.പി.ഇ-7/1122 നമ്പര്‍ കേസില്‍ അറസ്റ്റിലായി. ഒന്നേകാൽ വർഷം ആലപ്പുഴ സബ് ജയിലിൽ വിചാരണ തടവുകാരനായും രണ്ടേമുക്കാൽ വർഷം തിരുവനന്തപുരം സെൻട്രൽ ജയിലിലും ശിക്ഷയനുഭവിച്ചു. സ്പെഷ്യൽ കോടതിയുടെ വിധിക്കുമേൽ പിന്നീട് അപ്പീൽ നൽകി. തുടർന്നു കേസിൽ വെറുതേ വിട്ടു. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. ഭാര്യ: സീമില്യ. മക്കൾ: മെറ്റില്‍ഡ, യോശുദാസ്, ആന്റണി, മേബിള്‍, ക്രിസാന്ത്, ലീനോസ്, എല്സബത്ത്.

