പത്മനാഭൻ ശ്രീധരൻ
ആലപ്പുഴ തെക്ക് വാടയ്ക്കൽ വാർഡ് കണ്ണൻകാട് വീട്ടിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. നെറ്റിയിലും നെഞ്ചിന്റെ വലതുഭാഗത്തും ആഴത്തിൽ മുറിവേറ്റ് പാടുകളുണ്ടായിരുന്നു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഒളിവിൽ പോയി. ഒൻപതുമാസത്തോളം എറണാകുളം പ്രദേശങ്ങളിൽ ഒളിവിൽ കഴിഞ്ഞു. കേസ് പിൻവലിച്ചശേഷമാണ് ആലപ്പുഴയിൽ തിരികെയെത്തിയത്. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു. 1987-ൽ അന്തരിച്ചു.

