ചെന്നി പത്മനാഭന്
ആലപ്പുഴ തെക്ക് കളര്‍കോട് ദേവസ്യ പുരയിടത്തില്‍ വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. 1938-ല്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തു. പി.ഇ.7/1114 നമ്പര്‍ കേസില്‍ പ്രതിയായി. 1938 നവംബർ 7-ന് അറസ്റ്റ് ചെയ്യപ്പെട്ടു. പൊലീസ് ക്രൂരമായി മർദ്ദിച്ചു. ആലപ്പുഴ ലോക്കപ്പിലും സബ് ജയിലിലുമായി 13 മാസം തടവുശിക്ഷ അനുഭവിച്ചു. കെ.കെ. വാര്യർ ഇദ്ദേഹത്തിന്റെ സഹതടവുകാരനായിരുന്നു. പുന്നപ്ര സമരത്തിലും പങ്കെടുത്തു. 1985 ഡിസംബര്‍ 9-ന് അന്തരിച്ചു. മക്കള്‍: സരള, സാവിത്രി.