വി.കെ. രാമന്‍കുട്ടി
ആലപ്പുഴ തെക്ക് പഴയവീട് വാർഡ് തിരുവമ്പാടി മങ്ങാട്ടുപള്ളി വീട്ടില്‍ കിട്ടന്റെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കൊമ്മാടി പൂപ്പള്ളി കയർ ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു. 1938-ല്‍ നടന്ന ഉത്തരവാദിത്തഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കുകയും ആറുമാസം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. പുന്നപ്ര സമരത്തിൽ സജീവമായി പങ്കെടുത്തു. മറ്റത്തുപറമ്പിൽ ശങ്കുവിന്റെ വീടുമായി ബന്ധപ്പെട്ട ക്യാമ്പിലെ വോളണ്ടിയർ ആയിരുന്നു. പൊലീസ് ക്യാമ്പ് ആക്രമണത്തെത്തുടർന്ന് പി.ഇ.7/1122 നമ്പർകേസില് പ്രതിചേര്‍ക്കപ്പെടുകയും ഒളിവിൽ കഴിയാൽ നിർബന്ധിതനാവുകയും ചെയ്തു. 1988 ജൂൺ 23-ന് അന്തരിച്ചു. ഭാര്യ: ഭാരതി. മക്കള്‍: അരവിന്ദാക്ഷന്, വിശ്വനാഥന്, നന്ദിനി, ഭാനുമതി, രാധ.