വി.ആര്. രാമന്‍കുട്ടി
ആലപ്പുഴ സൗത്ത് മങ്കടപ്പള്ളി വീട്ടില്‍ കിട്ടന്റെ മകനായി 1909-ന് ജനനം. കൊമ്മാടി പൂപ്പള്ളി കമ്പനിയിലെ തൊഴിലാളിയായിരുന്നു. 1938-ലെ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സ്വതന്ത്രസമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആറുമാസക്കാലം ആലപ്പുഴ സബ് ജയിലില്‍ ശിക്ഷ അനുഭവിച്ചു. തുടര്‍ന്ന് പുന്നപ്ര-വയലാര്‍ സമരത്തില്‍ സജീവപ്രവര്ത്തനകനായി. മറ്റത്തുപാച്ചില് ശങ്കുവിന്റെ വീട്ടിലെ ക്യാമ്പിലാണ് പ്രവര്‍ത്തിച്ചത്. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയാവുകയും പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് ഏഴുമാസക്കാലം പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞു.