എന്‍. രാഘവന്
ആലപ്പുഴ തെക്ക് വെള്ളക്കിണര്‍ വാർഡ് കിഴക്കേകാട്ടുങ്കല് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം നേടി. കയർ തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. ഏറ്റുമുട്ടലിൽ ഇടതുതോളിനു മുറിവേറ്റു. പി.ഇ.7/1122 നമ്പർ കേസിൽ പ്രതിയായി. ആറുമാസം ഒളിവിൽ കഴിഞ്ഞെങ്കിലും അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ എട്ടുമാസം തടവിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. 1964-നുശേഷം സിപിഐ(എം)ൽ പ്രവർത്തിച്ചു.

