കെ.എൻ. രാഘവൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡിൽ ചക്കരക്കാരൻ പറമ്പ് വീട്ടിൽ 1918-ൽ ജനിച്ചു. സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് പുന്നപ്രയിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. 1942 സെപ്തംബർ 5 മുതൽ മൂന്നുമാസക്കാലം സബ് ജയിലിൽ തടങ്കലിലായി. വീണ്ടും 1943 ആഗസ്റ്റ് 20 മുതൽ ഏഴുമാസക്കാലം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു. 1947-ൽ കോഴിക്കോടുവച്ച് ജയപ്രകാശ് നാരായണൻ, അരങ്ങിൽ ശ്രീധരൻ, മത്തായി മാഞ്ഞൂരാൻ, പ്രഭാവതി ദേവി എന്നിവർക്കൊപ്പമുള്ള ഗ്രൂപ്പ് ഫോട്ടോയിലും കെ.എൻ. രാഘവനെ കാണാം. ഭാര്യ: പത്മാക്ഷി.

