എം.കെ. രാഘവന്
ആലപ്പുഴ തെക്ക് കുതിരപ്പന്തി മറുതാച്ചിക്കല്‍ വീട്ടില്‍ കുഞ്ഞന്റെയും കോമച്ചിയുടെയും മകനായി 1903-ല്‍ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയര്‍ തൊഴിലാളിയായിരുന്നു. പുന്നപ്ര – വയലാര്‍ സമരത്തിന്റെ ഭാഗമായി കുതിരപ്പന്തി ക്യാമ്പില്‍ പ്രവര്‍ത്തിച്ചു. ഏറ്റുമുട്ടലിൽ പരിക്കേറ്റു വലതുകാലിന്റെ മുട്ടിനു മുകളിലും താഴെയും മുറിവുകൾ ഉണങ്ങിയ പാടുകൾ ഉണ്ടായിരുന്നു. പി.ഇ-7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1946 ഒക്ടോബര്‍ 28 മുതല്‍ 1947 ആഗസ്റ്റ് 30 വരെ ഒളിവില്‍ കഴിഞ്ഞു. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു. എസ്എൻഡിപി ശാഖാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 1983-ല്‍ അന്തരിച്ചു. ഭാര്യ: പങ്കജാക്ഷി. മക്കൾ: അശോകന്, പ്രസന്നന്, ഉദയപ്പന്‍, സതീശന് എന്നിവരാണ് മക്കള്‍.