കെ. രാഘവൻ
ആലപ്പുഴ തെക്ക് വട്ടയാൽ വാർഡിൽ കൈതപ്പറമ്പിൽ വീട്ടിൽ 1909-ൽ കൃഷ്ണന്റെ മകനായി ജനനം. പുന്നപ്ര സമരത്തിൽ പങ്കെടുത്തു. പി.ഇ.7/1122 നമ്പർ കേസിൽ അറസ്റ്റിലായി. ആലപ്പുഴ സബ് ജയിലിൽ 10 മാസം തടവിലായി. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി. ഇടതുകാലിന്റെ തുടയിലും കാൽപ്പത്തിയിലും വെടികൊണ്ട പാടുണ്ടായിരുന്നു. ജയിൽ ആശുപത്രിയിലായിരുന്നു ആറുമാസം കഴിഞ്ഞിരുന്നത്.

