റ്റി.കെ. രാജപ്പന്
ആലപ്പുഴ തീപ്പാതിയില് വീട്ടില്‍ 1926-ന് ജനനം. ആലപ്പി കമ്പനിയില്‍ കാര്‍പ്പറ്റ് സെക്ഷനിലായിരുന്നു തൊഴില്‍. സമരത്തില്‍ സജീവമായി പങ്കെടുത്തു. സമരത്തിനു രണ്ടുദിവസം മുന്‍പ് ആലപ്പുഴ പോക്രിമുക്കില് കൂടി കടന്നുവന്ന പോലീസ് മാർച്ചിനെ തടഞ്ഞുനിര്‍ത്തി കടപ്പുറത്തുകൂടി തിരിച്ചു വിടുവിക്കുന്നതിനു നൂറില്‍പരം ആളുകള്‍ക്കൊപ്പം രാജപ്പനും ഉണ്ടായിരുന്നു. ആലപ്പുഴ സിഗ്നല്‍ സ്റ്റേഷനു മുകളില്‍ കയറി കൊടിയുര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഇവയ്ക്കെല്ലാം രാജപ്പനും സി.കെ. പത്മനാഭനും അടങ്ങുന്ന യുവനിരയാണു നേതൃത്വം നൽകിയിരുന്നത്. പി.ഇ.7/1122 നമ്പര്‍ കേസില്‍ പ്രതിയായി. അറസ്റ്റ് വാറണ്ടിനെത്തുടർന്ന് 1947 ആഗസ്റ്റ് വരെ ഒളിവിൽ പോയി. ഡി.എസ്.പി മരിയാപൂതം തുടർച്ചയായി വീട്ടിൽ പരിശോധന നടത്തിക്കൊണ്ടിരുന്നു. ഭാര്യ പ്രവർത്തിപ്പിച്ചിരുന്ന രണ്ട് റാട്ടുകൾ തല്ലിയൊടിച്ചു. ആലപ്പി കമ്പനിയിൽ ഉണ്ടായിരുന്ന സ്ഥിരംജോലി നഷ്ടമായി. 1964-നുശേഷം സിപിഐയിൽ പ്രവർത്തിച്ചു.

