രാമന് കരുണാകരന്
ആലപ്പുഴ തെക്ക് തിരുവമ്പാടി വാർഡ് പുതുവന പറമ്പ് വീട്ടില്‍ രാമന്റെ മകനായി 1908-ൽ ജനനം. പ്രാഥമികവിദ്യാഭ്യാസം. കയർ തൊഴിലാളി. 1938-ല്‍ ഉത്തരവാദ ഭരണപ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റിലായി. 42 ദിവസം തടവിലായി. ജാമ്യത്തിലിറങ്ങി. എന്നാൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് 9 മാസം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കിടന്നു. പൊലീസിന്റെ ക്രൂരമർദ്ദനത്തിനിരയായി.