കെ. ശ്രീധരൻ
ആലപ്പുഴ സൗത്ത് തിരുവമ്പാടി അയ്യൻപറമ്പിൽ കൃഷ്ണന്റെ മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം. കയർ തൊഴിലാളി. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിവയ്പ്പിൽ നെറ്റിയിലും വലതു മുട്ടുകാലിനും മുറിവേറ്റ പാടുകൾ പിൽക്കാലത്തും ശരീരത്തിൽ ദൃശ്യമായിരുന്നു. 1981 ജൂൺ 7-ന് അന്തരിച്ചു. ഭാര്യ:ഗൗരിയമ്മ.